എഞ്ചിൻ തകരാർ; 28 മത്സ്യത്തൊഴിലാളികളുമായി കടലിൽ കുടുങ്ങിയ വഞ്ചിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി

2025 ജൂൺ 19ന് രാവിലെ 1 മണിയോടെ, കാപ്പാട് തീരത്തിനു സമീപം എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഉമറുൽ ഫാറൂഖ് എന്ന വഞ്ചിയിലുണ്ടായിരുന്ന 28 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. സുനീറിന്റെ നിർദ്ദേശപ്രകാരം സുരക്ഷിതമായി രക്ഷപ്പെടുത്തി.

പുതിയാപ്പയിൽ നിന്നുള്ള പോലീസ് ബോട്ടിൽ സബ് ഇൻസ്പെക്ടർ രാജൻ, റസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, രൂപേഷ് എന്നിവർ ചേർന്നാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തി വഞ്ചിയെയും തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാർബറിൽ എത്തിച്ചത്.

Leave a Reply

Your email address will not be published.