വാഷിംഗ് മെഷീനിൽ തീപിടിത്തം: അഗ്നിരക്ഷാസേനയുടെ താത്ക്കാലിക ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി

/

കൊയിലാണ്ടി ∙ പൂക്കാട് സ്തുതി ഹൗസിൽ അഷറഫിന്റെ വീടിന്റെ മുകൾനിലയിലെ മുറിയിൽ വാഷിംഗ് മെഷീനിൽ തീപിടിത്തം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരം ലഭിച്ചതോടെ കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. അഗ്നിരക്ഷാസേന പ്രവർത്തകർ DCP എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയും, തീപടരാതിരിക്കാൻ കൃത്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഫയർ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. റക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന ഓഫീസർ അനിൽകുമാർ പി.എം. ന്റെ നേതൃത്വത്തിൽ SFRO അനൂപ് ബി.കെ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ.എൻ., ഇർഷാദ് ടി.കെ., നവീൻ, ഷാജു കെ., ഹോംഗാർഡുമാരായ ഷൈജു, പ്രതീഷ് എന്നിവർ പ്രവർത്തിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 19 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ഗതാഗത നിയന്ത്രണം

Latest from Local News

ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൂട്ട ഓട്ടം സംഘടിപ്പിച്ചു

കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്

ഉള്ളിയേരി ബസ് സ്റ്റാന്റിൽ യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍

ഉള്ളിയേരി ബസ് സ്റ്റാന്റിൽ യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍

കാക്കൂരിൽ ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

കോഴിക്കോട് കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി.  കാക്കൂര്‍ പുന്നശ്ശേരി സ്വദേശി അനുവാണ്  ആറു വയസുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ

പൊയിൽക്കാവിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം വൻ ഗതാഗത കുരുക്ക്

  കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച