അണ്ടർപാസ് തകർച്ചയും വെള്ളക്കെട്ടും ; മേപ്പയ്യൂർ-കൊയിലാണ്ടി റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് എംപി ഷാഫി പറമ്പിൽ

കൊയിലാണ്ടി അസ്സംബ്ലി നിയോജക മണ്ഡലത്തിലെ കൊല്ലം – മേപ്പയ്യൂർ റോഡ് ,നാഷണൽ ഹൈവേ മുറിച്ചു കടക്കുന്ന അണ്ടർ പാസിലുള്ള വെള്ളക്കെട്ടു മൂലം പൂർണമായും തകർന്നത് കാരണമുണ്ടായ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവിശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എം പി .പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

എൻ.എച്. എ .ഐ യുടെ റോഡ് നിർമ്മാണത്തിലെ അപാകതമൂലമാണ് വെള്ളക്കെട്ടും റോഡ് തകർച്ചയും ഉണ്ടായിരിക്കുന്നത്. മേപ്പയ്യൂർ – കൊയിലാണ്ടി റൂട്ടിൽ ദിവസേന 20 ലധികം ബസ്സുകളും മറ്റു നിരവധി വാഹനങ്ങളും സർവീസ് നടത്തുന്ന ഈ റോഡിലെ പ്രതിസന്ധി പ്രദേശത്തുകാർക്ക് വലിയ യാത്രാക്ലേശമാണ് സൃഷ്ടിച്ചിരിക്കുന്നത് കാലവർഷം കനക്കുന്നതോട്കൂടി റോഡിന്റെ തകർച്ച വ്യാപിക്കാൻ സാധ്യത ഉള്ളതിനാൽ ഈ കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്ന് എം.പി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.

Previous Story

ചാത്തോത്ത് ശ്രീധരൻ നായർ എൻഡോമെന്റ് പിഷാരികാവ് എൽ പി സ്കൂളിന് സമ്മാനിച്ചു

Next Story

തെരുവ് നായ പ്രശ്നം: എബിസി മാത്രമല്ല, അടിയന്തര നിയമപരിഷ്‌ക്കരണം ആവശ്യമാണ് – ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ

Latest from Local News

ലോക ജനസംഖ്യാ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവഹിച്ചു

ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ്

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതു കിണർ പത്ത് മീറ്ററോളം താഴ്ന്നു

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതുകിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്ന് സമീപത്തെ 4 വീടുകൾക്ക് ഭീഷണി. മീഞ്ചന്തയിൽ

മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി: മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി