പി.എസ്.സി. ഹയർ സെക്കൻഡറി ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ശനിയാഴ്ച (ജൂൺ 21) ഉച്ചക്ക് 1.30 മുതൽ 3.30 വരെ ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ 1) ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ 2) എന്നിവിടങ്ങളിൽ നടത്തേണ്ടിയിരുന്ന ഹയർ സെക്കൻഡറി ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 447/2023) തസ്തികയുടെ പരീക്ഷകൾ ജി വി എച്ച് എസ് എസ് ചെറുവണ്ണൂർ (സെന്റർ 1, രജിസ്റ്റർ നമ്പർ: 1096958-1097157), ജി വി എച്ച് എസ് എസ് ചെറുവണ്ണൂർ (സെന്റർ 2, രജിസ്റ്റർ നമ്പർ: 1097158-1097357) എന്നിവയിലേക്ക് മാറ്റിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തണം.

Leave a Reply

Your email address will not be published.