അരിക്കുളം : എ കെ ജി ഗ്രന്ഥാലയംതറമലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം സങ്കടിപ്പിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് ഉദ്ഘാടനം ചെയ്‌തു.വാർഡ് അംഗം വി പി അശോകൻ ആദ്ധ്യക്ഷത വഹിച്ചു. ഐ ശ്രീനിവാസൻ മാസ്റ്റർ പി എൻ പണിക്കർ അനുസ്മരണം നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി രവീന്ദ്രൻ, എം കെ ജിനീഷ് മാസ്റ്റർ, കെ കെ മനോജ് കുമാർ മാസ്റ്റർ, കെ അപ്പു മാസ്റ്റർ കെ കെ നാരായണൻ എന്നിവർ സംസാരിച്ചു. ലൈബ്രറിയാൻ പി ബിസ നന്ദി പറഞ്ഞു
