ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ കൊണ്ടുവന്ന ആദ്യ വിമാനം ഡൽഹിയിൽ

ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധുയുടെ ഭാഗമായി ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച ആദ്യ വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. വടക്കൻ ഇറാനിൽ നിന്നുള്ള 110 ഇന്ത്യക്കാരെ, അതിൽ പ്രധാനമായും എം.ബി.ബി.എസ് വിദ്യാർത്ഥികളെ, ഈ വിമാനത്തിൽ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നത് വലിയ ആശ്വാസമായി മാറി.

ഇറാനിൽ തുടരുന്ന സംഘർഷപരിസരം കണക്കിലെടുത്താണ് ഇന്ത്യയുടെ സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ സിന്ധു തുടങ്ങിയത്.ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ, അവരുടെ യാത്ര സുരക്ഷിതമാക്കിയതിനായി ഇറാനും അർമേനിയയുമെല്ലം നടത്തിയ സഹകരണത്തിന് കേന്ദ്ര സർക്കാർ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published.