ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര് നിയമസഭാ മണ്ഡലത്തില് വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകളിലെല്ലാം വോട്ടര്മാരുടെ നീണ്ടനിര ദൃശ്യമാണ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ നീളും. ആകെ 263 പോളിങ് സ്റ്റേഷനുകളിലായി രണ്ട് ലക്ഷത്തി 32,381 വോട്ടര്മാരാണുള്ളത്. ഒരു ലക്ഷത്തി 13,613 പുരുഷന്മാരും ഒരു ലക്ഷത്തി 18,760 സ്ത്രീകളും എട്ട് ട്രാന്സ് ജെന്ഡര് വ്യക്തികളുമുണ്ട്. നിലമ്പൂര് നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളും ഉള്പ്പെടുന്നതാണ് നിയമസഭാ മണ്ഡലം. യു.ഡി.എഫിലെ ആര്യാടന് ഷൗക്കത്ത്, എല്.ഡി.എഫിലെ എം.സ്വരാജ്, എന്.ഡി.എ യിലെ. മോഹന് ജോര്ജ്, സ്വതന്ത്ര സ്ഥാനാര്ത്ഥി പി.വി.അന്വര് എന്നിവരടക്കം 10 സ്ഥാനാര്ഥികള് മത്സരരംഗത്തുണ്ട്. എല്.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച പി.വി.അന്വര് എം.എൽ.എ സ്ഥാനം രാജിവച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23 നാണ് വോട്ടെണ്ണല്.
Latest from Main News
കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു
സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം
ബേപ്പൂര് ഇന്റര്നാഷണല് വാട്ടര് ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര് 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്ബര്
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്







