പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പുതിയ പോളിടെക്നിക് കോളേജ് സ്ഥാപിക്കാന്‍ അനുമതിയായി. കൂടുതല്‍ പോളിടെക്നിക് കോളേജുകള്‍ അനിവാര്യമാണെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്രക്കാരുടെ നിരന്തര ആവശ്യം യാഥാര്‍ഥ്യമാകുന്നത്. ടി പി രാമകൃഷ്ണന് എംഎല്‍എ നല്കിയ കത്തിനെ തുടര്‍ന്നാണ് സാങ്കേതിക നടപടികള്‍ വേഗത്തിലായത്.
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ജനറല്‍ പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പലിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. സംസ്ഥാന ബജറ്റില്‍ പ്രാരംഭ നടപടികളുടെ ഭാഗമായി അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. ചങ്ങരോത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ നിലവില്‍ രണ്ട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളാണുള്ളത്. പുതിയ കോളേജ് യാഥാര്‍ഥ്യമാകുന്നതോടെ പത്താം തരം വിജയിച്ച് ഉപരിപഠനത്തിനായി പോളിടെക്നിക് കോളേജുകളെ സമീപിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗത്തിനും സീറ്റ് ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമാകും.
Latest from Local News
കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം
കീഴരിയൂർ ചെറുവത്ത് മീത്തൽ ലീല (70) അന്തരിച്ചു. ഭർത്താവ് സി.എം കുഞ്ഞിക്കണ്ണൻ. മക്കൾ ബിജു, ഷൈജു. മരുമക്കൾ. ഷിജി, ധന്യ. ശവസംസ്കാരം
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പിച്ചതിനു ശേഷം പുനരുദ്ധാരണ കമ്മിറ്റി നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ചാർത്ത് പുനരുദ്ധാരണ കമ്മിറ്റി
ചെങ്ങോട്ടുകാവ് മലർവാടി വീട്ടിൽ താമസിക്കും ഫൈസൽ (48) അന്തരിച്ചു. ഉപ്പ ഹംസ, ഉമ്മ ബീവി, ഭാര്യ ആയിഷ, സഹോദരങ്ങൾ നൗഫൽ, ഫർസാന,
കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു ,