ചേമഞ്ചേരി സ്റ്റേഷനിൽ പാസ്സഞ്ചർ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം; റെയിൽവേ സംരക്ഷണസമിതിയുടെ ബഹുജന കൺവെൻഷൻ

ചേമഞ്ചേരി :സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പാസ്സഞ്ചർ വണ്ടികളുടെ സ്റ്റോപ്പുകൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് റെയിൽവേ സംരക്ഷണസമിതി വിളിച്ചു ചേർത്ത ബഹുജന കൺവെൻഷൻ കേന്ദ്ര റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടു. ചടങ്ങിൽ ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽഅധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബു രാജ് ഉദ്ഘാടനം ചെയ്തു
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചേമഞ്ചേരി ,ചെങ്ങോട്ടുകാവ്, അത്തോളി തുടങ്ങിയ ഗ്രാമപഞ്ചായത്തു കളിലും ഭരണസമിതി പ്രമേയം പാസ്സാക്കാനും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ റെയിൽവേ ബോർഡ്‌ ചെയർമാൻ എന്നിവർക്ക് കൂട്ടായി നിവേദനം സമർപ്പിക്കാനുംതീരുമാനിച്ചു.

ഇതിനുവേണ്ടി സ്റ്റേഷൻ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിൽ വിപുലമായ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കാനും തീരുമാനിച്ചു. പരിഹരിക്കപ്പെടുന്നില്ലെങ്കിൽ വിപുലമായ ബഹുജന കൂട്ടായ്മ സ്റ്റേഷനിൽ സംഘടിപ്പിച്ചുകൊണ്ട് വിവിധ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി ശിവാനന്ദൻ, സിന്ധു സുരേഷ്, ചെങ്ങോട്ടു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി.എം കോയ,ബിന്ദു സോമൻ,എം.പി മൊയ്തീൻ കോയ, സത്യനാഥൻ മാടഞ്ചേരി, കെ. ഗീതാനന്ദൻ,സജീവ് കുമാർ,ആലിക്കോയ തെക്കയിൽ, ശശി കമ്മട്ടേരി,അവിണേരി ശങ്കരൻ,വി .വി മോഹനൻ,ഇ കെ ശ്രീനിവാസൻ,വികാസ് കന്മന,പ്രമോദ് വി. സി.എന്നിവർ സംസാരിച്ചു. സംരക്ഷണ സമിതി ചെയർമാൻ കെ.ശങ്കരൻ സ്വാഗതവും സെക്രട്ടറി യു വി ബാബുരാജ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വത്തിൽ ‘അക്ഷരോന്നതി’ പദ്ധതിക്ക് തുടക്കം കുറിച്ചു

Next Story

ശബരിമല റോപ്പ് വേ യാഥാര്‍ത്ഥ്യമാകുന്നു

Latest from Local News

ലോക ജനസംഖ്യാ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവഹിച്ചു

ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ്

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതു കിണർ പത്ത് മീറ്ററോളം താഴ്ന്നു

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതുകിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്ന് സമീപത്തെ 4 വീടുകൾക്ക് ഭീഷണി. മീഞ്ചന്തയിൽ

മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി: മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി