ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയില്‍ ഗതാഗത ദുസ്സഹം

 

മുചുകുന്ന്: മൂടാടി ഗ്രാമ പഞ്ചായത്തിലുള്‍പ്പെടുന്ന മുചുകുന്ന് കോവിലകം കൊടക്കാട്ടും മുറി റോഡ് പൂര്‍ണ്ണമായി തകര്‍ന്നു റോഡ് നിറയെ കുഴികളാണ്. ഓട്ടോറിക്ഷകള്‍ക്കോ,ഇരു ചക്രവാഹനങ്ങള്‍ക്കോ പോകാന്‍ കഴിയുന്നില്ല. കാല്‍ നടയാത്രയും പ്രയാസത്തിലാണ്.

മേപ്പയ്യൂര്‍ നെല്യാടി റോഡില്‍ നിന്നും മുചുകുന്ന്,പുറക്കാട് തിക്കോടി ഭാഗത്തേക്ക് പോകാനുളള പ്രധാന പാതയാണിത്. സ്‌കൂള്‍ വാഹനങ്ങളടക്കം കടന്നു പോകുന്നത് വലിയ ദുരിതം സഹിച്ചാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിച്ചു. മുളളമ്പത്ത് രാഘവന്‍,സുരേഷ് ബാബു,തെക്കയില്‍ മുത്തു,കുഞ്ഞിരാമന്‍ നായര്‍,ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.