എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിര്‍ദേശം നല്‍കി

യർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അവലോകനം ചെയ്തു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ എയർ ഇന്ത്യ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങളെക്കുറിച്ച് ഡയറക്ടറേറ്റ് ആശങ്ക അറിയിച്ചു. വിമാനങ്ങളുടെ അറ്റകുറ്റപണികള് എത്രയും വേഗം പരിഹരിക്കാന് നിര്ദേശം നല്കിയിട്ടുണ്ട്. എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് യൂണിറ്റുകൾക്കിടയിലുള്ള ഏകോപനം ശക്തിപ്പെടുത്താനും യാത്രക്കാരുടെ പ്രശനങ്ങള് ലഘൂകരിക്കുന്നതിനും നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനും എയർലൈനിനോട് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published.