കെപിഎസ് ടി എ സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചു

കുറ്റ്യാടി : അശാസ്ത്രീയമായ സ്കൂൾ സമയമാറ്റം പിൻവലിക്കുക, യു ഐഡി ലഭ്യമല്ലാത്ത കുട്ടികളുടെ അപ്ഡേഷന് ജൂലൈ 15 വരെ സമയം അനുവദിക്കുക, നിയമനാംഗീകാരം ലഭിച്ച മുഴുവൻ അധ്യാപകർക്കും ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎസ് ടി എ യുടെ നേതൃത്വത്തിൽ അധ്യാപകർ സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചു.

കെ പി എസ് ടി എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത് കുമാർ, വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ്, ജില്ല ഉപജില്ല ഭാരവാഹികളായ വി. വിജേഷ്, പി.എം. ഷിജിത്ത്, പി.പി. ദിനേശൻ, മനോജ് കൈവേലി, ജി.കെ.വരുൺ കുമാർ,ഹാരിസ് വടക്കയിൽ, ടി. വി. രാഹുൽ, പി. സാജിദ്, കെ.പി. ഗിരീഷ് ബാബു, ഇ ഉഷ , അബ്ദുൾ ജലീൽ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.