പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു. ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് രാഗേഷ് സി പി അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ചിത്രേഷ് പി ജി , സീനിയർ അധ്യാപകൻ ഷെജിൻ ആർ, സ്റ്റാഫ് സെക്രട്ടറി ലജ്ന വി എൽ, ധന്യ ജി ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വർഷങ്ങളായി പഠന പഠനേതര രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞവർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ സബ്ജില്ലാ ശാസ്ത്രമേള, കലാമേള,കായികമേള എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ആണ്. ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് കഴിഞ്ഞവർഷം കരസ്ഥമാക്കിയത് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി മിഥുൻ മോഹൻ സിയേയും തിരഞ്ഞെടുത്തിരുന്നു. വടകര വിദ്യാഭ്യാസ ജില്ല സിഎം ഷീൽഡ് കോമ്പറ്റീഷനിൽ സ്കൗട്ട് യൂണിറ്റും ഗൈഡ് യൂണിറ്റും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  തീരുമാനിച്ചു

Next Story

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി