തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി

തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇത് വയനാട് തുരങ്കപാതയുടെ നിർമ്മാണത്തിന് വഴി തെളിക്കും. കേന്ദ്രാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയും. 

ഈ അനുമതി 60 ഉപാധികളോടെയാണ് ലഭിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത ഏറെനാളായി ആവശ്യപ്പെടുന്ന ഒന്നാണ്. 
 ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ നിർമ്മാണത്തിനായി 900 കോടി രൂപ കിഫ്ബിയിൽ നിന്ന് ചിലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വനത്തിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നത് എന്നതുകൊണ്ട് തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അത്യാവശ്യമായിരുന്നു. 

Leave a Reply

Your email address will not be published.