ലഹരി ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; എൽ എൻ .എസ്

 ലഹരി നിർമ്മാർജ്ജന സമിതി ബോധവൽക്കരണ കാമ്പസ് കാംപയിൻ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ലഘുലേഖ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മേപ്പയ്യൂരിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങളിൽ പോലും ലഹരി മാഫിയകൾ വാഴുമ്പോൾ അതിനെതിരെ നിരന്തരം ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഇല്ലാതാക്കാൻ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയും നിയമം കർശനമാക്കിയും അധികൃതർ മുൻകൈയെടുത്ത് ശക്തമായ ചെറുത്ത് നിൽപ് അനിവാര്യമാണെന്ന് ലഹരി നിർമാർജന സമിതി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ലഘു ലേഖ വിതരണ ഉദ്ഘാടന ചടങ്ങിൽ ആവശ്യപ്പെട്ടു .

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ സ്കൂൾ അധ്യാപികയും ലഹരി വിരുദ്ധ ക്ലബ്‌ കൺവീനറുമായ കെ കെ സുജാതക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കെ.പി അബ്ദുസ്സലാം അധ്യക്ഷനായി. ചടങ്ങിൽ സി.എച്ച് ഇബ്രാഹിം കുട്ടി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൾ ഹെഡ്മാസ്റ്റർ കെ.എം മുഹമ്മദ്, എൽ . എൻ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹുസൈൻ കമ്മന, മുജീബ് കോമത്ത്, ഷാജഹാൻ തായാട്ട്, ടി.പി മുഹമ്മദ്, സജീവൻ കല്ലോട്, വി.എം മിനിമോൾ, സി.ഇ അഷറഫ്, സ്റ്റാഫ് സെക്രട്ടറി ടി.എം അഫ്സ, ടി.വി ശാലിനി, കെ.ടി സ്മിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

Next Story

കെപിഎസ് ടി എ സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചു

Latest from Local News

താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; എന്‍ഐടി വിദഗ്ധ സംഘം പരിശോധന നടത്തി

താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി.

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മകൻ : ഇമ്പിച്ച്യാലി  (അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ ചെയർമാൻ ). ഖബറടക്കം

കൊയിലാണ്ടി ടൂറിസ്റ്റ് ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി

കൊയിലാണ്ടി: ടൂറിസ്റ്റ് ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി പരിക്കേറ്റ ക്ലീനർ കാസർകോഡ് സ്വദേശി അരവിന്ദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടു നിന്നും

മഴ മാറിയതോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ഊര്‍ജ്ജിതമായി

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും സജീവമായി. മഴ മാറിയതോടെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലത്തിനും

കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക: അഡ്വ കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ