തോട്ടുമുക്കം പനമ്പിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലില്‍ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണിത്. ഇടുങ്ങിയ പാലത്തിന് കൈവരി ഇല്ലാത്തത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. താത്കാലികമായി നിര്‍മിച്ച കൈവരി ഏത് നിമിഷവും പുഴയിലേക്ക് പതിക്കാവുന്ന തരത്തില്‍ അപകടാവസ്ഥയിലാണ്
Latest from Uncategorized
ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15
അരിക്കുളം:കുരുടിമുക്ക് മാക്കാമ്പത്ത് കുനി ബാലൻ (79) അന്തരിച്ചു. ഭാര്യ : സുഭദ്ര. മക്കൾ: ബെൻസിലാൽ (എ എസ് ഐ സിറ്റി ട്രാഫിക്ക്
തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ
പൊതു സ്വകാര്യ ഇടങ്ങളിൽ പീഡനത്തിനും അതിക്രമത്തിനും ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കുള്ള അഭയ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെൻ്ററുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി
യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന







