നിലമ്പൂർ :സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപ കൊടുക്കുന്ന സംസ്ഥാനത്ത് ബിവറേജസിൽ നിന്നും റിട്ടയർ ചെയ്ത തൊഴിലാളികൾക്ക് മിനിമം പെൻഷൻ 2000 രൂപയും ഉയർന്ന പെൻഷൻ 4300 രൂപയും മാത്രം നൽകുന്ന നടപടി തികച്ചും മനുഷ്യത്വരഹിതമാണെന്ന് ബേവ് കൊ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. മിനിമം പെൻഷൻ 5000 രൂപയും ഉയർന്ന പെൻഷൻ 10000 രൂപയും ആക്കി ഉടൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജൂലായ് 16 ന് തിരുവനന്തപുരം വെൽഫെയർ ബോർഡ് ആസ്ഥാനത്ത് അസോസിയേഷൻ ധർണ്ണ നടത്തുമെന്ന് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡണ്ട് കെ.ബി. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം മലപ്പുറം DCC ജനറൽ സെക്രട്ടറി ഹാരിസ് ബാബു ഉൽഘാടനം ചെയ്തു. അതോടൊപ്പം വിരമിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് ഈ കഴിഞ്ഞ മാസം മുതൽ KSBC നൽകി പോരുന്ന 10000 രൂപ പാരിതോഷികം മുൻകാല പ്രാബല്യത്തോടെ വിരമിച്ച എല്ലാ തൊഴിലാളികൾക്കും നൽകണമെന്നും സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. BEA സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യാതിഥിയായി സംസ്ഥാന ഭാരവാഹികളായ AP ജോൺ പ്രഹ്ളാദൻ വയനാട് , MCസജീവൻ സൂര്യപ്രകാശ് സുനിൽ, സോമൻ കണ്ണൂർ എന്നിവർ സംസാരിച്ചു.
Latest from Local News
തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട്
എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു. കോഴിക്കോട് ബോബി
കൊയിലാണ്ടിയിലെ നടുവത്തൂരിലുള്ള ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ 2025 ലെ കായിക ദിനം ഒക്ടോബർ 9, 10 തീയതികളിൽ
മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര),
കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന്