ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും 131 ബിഎന്‍ ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പില്‍ ലോക മരുഭൂവല്‍ക്കരണ വിരുദ്ധദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. 131 ബിഎന്‍ ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിവേക് മിശ്ര ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തരമേഖല സാമൂഹിക വനവത്കരണം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ ഡോ. വിഷ്ണുദാസ് ക്ലാസെടുത്തു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ കെ നീതു, സോഷ്യല്‍ ഫോറസ്ട്രി എക്‌സ്റ്റന്‍ഷന്‍ ഡിവിഷന്‍ എസിഎഫ് എ പി ഇംതിയാസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ദിവ്യ, അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ ജവാന്മാര്‍, സാമൂഹ്യ വനവത്കരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില് ബാഡ്മിന്റണ് മത്സരത്തോടെ തുടക്കമായി. പാക്കയില് അള്ട്ടിമേറ്റ് ഇന്ഡോര് സ്റ്റേഡിയത്തില് നടന്ന മത്സരം ബാഡ്മിന്റണ് കോച്ചും നാഷണല്
ഒമ്പത് വര്ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില് അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില് ബന്ധുക്കളുമായി പുനഃസമാഗമം.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30
സംസ്ഥാനത്ത് സ്വര്ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്ണത്തിന് ഗ്രാമിന്