കണ്ണൂർ കൊട്ടിയൂർ വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർ വെപ്പ് ഇന്നു രാത്രി ആരംഭിക്കും. രാത്രി മന്ദംചേരിയിലെ ബാവലിക്കരയിൽ കാത്തിരിക്കുന്ന ഇളനീർ വ്രതക്കാർ രാശി വിളിക്കുമ്പോൾ ഇളനീർക്കാവുകളുമായി സന്നിധാനത്തേക്ക് ഓടിയെത്തി ഇളനീർക്കാവുകൾ സമർപ്പിക്കും. നാളെ ആണ് ഇളനീരാട്ടം. വൈശാഖോത്സവത്തിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും നാളെ നടക്കും.
