കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു

കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു. സെക്രട്ടറി കെ. പുഷ്പരാജ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇ.എം.രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമേഷ്, ട്രഷറർ മനോജ് കുമാർ, എം.എസ്. വികാസ്, സുനിൽകുമാർ കെ.ബി, സുരേന്ദ്രൻ, രഗേഷ് എന്നിവർ സംസാരിച്ചു.
പ്രശോഭ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ
രവീന്ദ്രൻ വരം (പ്രസിഡണ്ട് ), ബാബുരാജ് സുകന്യ (സെക്രട്ടറി), ചന്ദ്രൻ ആപ്പിൾ (ട്രഷറർ)

Leave a Reply

Your email address will not be published.