സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് ; പവന് 840 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയാണ് ഇന്നത്തെ നിരക്ക്. ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയും ആയിട്ടുണ്ട്. ശനിയാഴ്ച സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായി നാല് ദിനമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ജൂണ്‍ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വർധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വർണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞത് ജൂൺ ഒന്നിലെ 71,360 രൂപയുമായിരുന്നു.

Leave a Reply

Your email address will not be published.