മേപ്പയ്യൂർ:ലഹരി നിർമ്മാർജ്ജന സമിതി ബോധവൽക്കരണ കാമ്പസ് കാംപയിൻ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ലഘുലേഖ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
മേപ്പയ്യൂരിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങളിൽ പോലും ലഹരി മാഫിയകൾ വാഴുമ്പോൾ അതിനെതിരെ നിരന്തരം ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഇല്ലാതാക്കാൻ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയും നിയമം കർശനമാക്കിയും അധികൃതർ മുൻകൈയെടുത്ത് ശക്തമായ ചെറുത്ത് നിൽപ് അനിവാര്യമാണെന്ന് ലഹരി നിർമാർജന സമിതി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ലഘു ലേഖ വിതരണ ഉദ്ഘാടന ചടങ്ങിൽ ആവശ്യപ്പെട്ടു .മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ സ്കൂൾ അധ്യാപികയും ലഹരി വിരുദ്ധ ക്ലബ് കൺവീനറുമായ കെ കെ സുജാതക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കെ.പി അബ്ദുസ്സലാം അധ്യക്ഷനായി. ചടങ്ങിൽ സി.എച്ച് ഇബ്രാഹിം കുട്ടി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൾ ഹെഡ്മാസ്റ്റർ കെ.എം മുഹമ്മദ്,
എൽ . എൻ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹുസൈൻ കമ്മന, മുജീബ് കോമത്ത്, ഷാജഹാൻ തായാട്ട്, ടി.പി മുഹമ്മദ്, സജീവൻ കല്ലോട്, വി.എം മിനിമോൾ, സി.ഇ അഷറഫ്, സ്റ്റാഫ് സെക്രട്ടറി ടി.എം അഫ്സ, ടി.വി ശാലിനി, കെ.ടി സ്മിത എന്നിവർ സംസാരിച്ചു.
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം