താമരശ്ശേരി ചുരത്തിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി

 

താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. ചുരം ഒമ്പതാം വളവിന് സമീപത്തെ മരമാണ് റവന്യു, ഫയർ ഫോഴ്സ്, പോലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്. അടിഭാഗത്തെ കല്ലും മണ്ണും നീങ്ങി ഏത് സമയവും റോഡിലേക്ക് നിലംപൊത്താവുന്ന നിലയിലായിരുന്ന മരം ഒരു മണിക്കൂറിനകം പൂർണമായി മുറിച്ചുമാറ്റി. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് റവന്യു, വനം വകുപ്പ് അധികൃതർക്ക് താമരശ്ശേരി പൊലീസ് കത്ത് നൽകിയിരുന്നു.

Leave a Reply

Your email address will not be published.