ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ പട്ടിക വര്ഗ വകുപ്പും ചേര്ന്നൊരുക്കുന്ന അക്ഷരോന്നതി പദ്ധതിയിലേക്ക് വിദ്യാലയങ്ങള് പുസ്തകങ്ങള് കൈമാറി. കോടഞ്ചേരി സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂള്, കോഴിക്കോട് ചൊലപ്പുറത്ത് എ യു പി സ്കൂള്, ഉള്ളിയേരി എം ഡിറ്റ് പോളി ടെക്നിക് കോളജ് എന്എസ്എസ് യൂണിറ്റ് എന്നിവ ശേഖരിച്ച 200ലധികം പുസ്തകങ്ങളാണ് കൈമാറിയത്. വിദ്യാര്ഥി-അധ്യാപക പ്രതിനിധികളില് നിന്ന് ജില്ലാ കലക്ടര് സ്നേഹില് കുമാര് സിങ് പുസ്തകങ്ങള് ഏറ്റുവാങ്ങി. എഴുത്തുകാരിയും ജെസിഐ കോഴിക്കോട് അര്ബന് പ്രസിഡന്റുമായ കവിത നബനിപയുടെ കുലസ്ത്രീ എന്ന പുസ്തകത്തിന്റെ 11 പതിപ്പുകളും സംഭാവന ചെയ്തു.
ചടങ്ങില് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് ബൈജു ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രൈബല് ഡെവലപ്മെന്റ് ഓഫീസര് സിന്ധു, അസി. ഡയറക്ടര് രാരാജ്, സ്പെഷ്യല് എക്സ്റ്റന്ഷന് ഓഫീസര് നിസാര്, ആര്ജിഎസ്എ ജില്ലാ പ്രോജക്ട് മാനേജര് എം എസ് വിഷ്ണു, വിവിധ ബ്ലോക്ക് കോഓഡിനേറ്റര്മാര്, ഉദ്യോഗസ്ഥര്, സ്കൂള് അധ്യാപകര് എന്നിവര് സംബന്ധിച്ചു. അക്ഷരോന്നതി പദ്ധതിയിലേക്ക് പുസ്തകങ്ങള് നല്കാന് ആഗ്രഹിക്കുന്നവര്, ജില്ലാ ജോയന്റ് ഡയറക്ടര്, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില് സ്റ്റേഷന്, കോഴിക്കോട് -20 എന്ന വിലാസത്തിലോ 9037547539 എന്ന നമ്പറിലോ ബന്ധപ്പെടണം.
Latest from Local News
കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ ,
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ
കൊയിലാണ്ടി: ഓള് കേരള ഗോള്ഡ് ആന്റ് സില്വര് മര്ച്ചന്റസ് അസോസിയേഷന് കൊയിലാണ്ടി യൂനിറ്റ് ജനറല് ബോഡിയോഗം ജില്ലാ പ്രസിഡന്ര് സുരേന്ദ്രന്
മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്
ജെസിഐ കൊയിലാണ്ടിയുടെ 44ആമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.







