കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ അത്തോളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അത്തോളി: തോരായിയിൽ നിന്ന് കൊട്ടിയൂർ യാത്രപോയ സംഘത്തിൽപ്പെട്ട കോട്ടോൽ നിശാന്തിനെ (40) ദർശനത്തിനിടെ ശനിയാഴ്ച കാണാതായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ടതാണ്. തിരച്ചിലിനിടെ കണിച്ചാർ ഓടം തോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർ ഫോർ ഴ്സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി കോട്ടോൽ ഭാസ്കരൻ്റെയും ശാന്തയുടെയും മകനാണ് നിശാന്ത്.ഭാര്യ ഷീന ,മക്കൾ ആഗ്നവ്, അദ്രിയ. സഹോദരി നിഷ.

Leave a Reply

Your email address will not be published.