മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന പോലീസുകാർ താമരശ്ശേരിയിൽ വെച്ച് പിടിയിൽ

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. പുതിയ സ്ഥലം തേടി പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

പൂക്കാട്‌ ഗള്‍ഫ് റോഡ് തെക്കെ വളപ്പില്‍ അബ്ദുള്ള അന്തരിച്ചു

Latest from Main News

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ടെലിഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്: ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു

ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം