മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിളയാട്ടൂരിൽ ആരംഭിക്കുന്ന സിറാസ് റിഹാബ് വില്ലേജിനെ കുറിച്ചുള്ള പ്രൊജക്ട് വിശദീകരണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു

 

മേപ്പയ്യൂർ: തിക്കോടി പഞ്ചായത്തിലെ പുറക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാസദനം എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പതിനാറ് വർഷമായി പ്രവർത്തിച്ചു വരുന്ന ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റലി ഏബിൾഡ് ശേഷിയിൽ വിഭിന്നരായ കുട്ടികളുടെ ശാസ്ത്രീയമായ സമഗ്ര വികസനവും, പുനഃരധിവാസവും, ഈ മേഖലിയിലെ പഠന ഗവേഷണവും ലക്ഷ്യം വെച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിളയാട്ടൂരിൽ ആരംഭിക്കുന്ന സിറാസ് റിഹാബ് വില്ലേജിനെ കുറിച്ചുള്ള പ്രൊജക്ട് വിശദീകരണ ജനകീയ സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി ക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് നമ്മുടെ സമൂഹം വേണ്ടത്ര ഗൗരവത്തോടെ മനസ്സിലാക്കിയിട്ടില്ലെന്നും ശാസ്ത്രപുരോഗതിയും സാങ്കേതിക വിജ്ഞാനവും വലിയ രീതിയിൽ വികസിച്ചിട്ടുള്ള ഇക്കാലത്ത് ഭിന്നശേഷിക്കാരുടെ ജീവിതത്തെ കൂടുതൽ മികവുറ്റതാക്കുന്നതിന് ശാന്തി സദനത്തിൻ്റെ ഈ പദ്ധതി ഒരു വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷനായി. വ്യാദ്യാസദനം ട്രസ്റ്റ് ഫൗണ്ടർ സി.ഹബീബ് മസൂദ് പദ്ധതിയെ കുറിച്ചു വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പിദുൽകിഫിൽ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ശോഭ , ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, മെമ്പർ അഷിദ നടുക്കാട്ടിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി ബിജു, വി.പി ശ്രീജ ,ദീപ കേളോത്ത്,ലീല കെ.കെ,പി.പ്രശാന്ത്, പ്രകാശൻ, വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ ഇ അശോകൻ, കെരാജീവൻ,ബാബു കൊളക്കണ്ടി,കമ്മന അബ്ദുറഹിമാൻ, ശിവദാസൻ ശിവപുരി, കമ്മന ഇസ്മായിൽ, ഇരിങ്ങത്ത് യു.പി സ്കൂൾ പ്രധാനാധ്യാപകൻ രാമകൃഷ്ണൻ,വി.പി അഷ്റഫ്, ശാന്തിസദനം പ്രിൻസിപ്പൽ മായ എസ്, മാനേജർ സലാം ഹാജി,പി ടി എ പ്രസിഡണ്ട് നൗഫൽ , കെ.പി അബ്ദുസ്സലാം, മുരളിധരൻ കൈപ്പുറത്ത് എന്നിവർ സംസാരിച്ചു. വി.എ ബാലകൃഷ്ണൻ സ്വാഗതവും സിറാജ് മേപ്പയ്യൂർ നന്ദിയും പറഞ്ഞു. തുടർന്ന് ശാന്തിസദനം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

Leave a Reply

Your email address will not be published.

Previous Story

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ അത്തോളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Next Story

താമരശ്ശേരി ചുരത്തിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി

Latest from Local News

കുന്നുമ്മൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്

ചികിത്സ മുതൽ വീട് നിർമ്മാണത്തിന് വരെ സഹായം, പോലീസ് സഹകരണ സംഘം ‘സുരക്ഷിതബാങ്ക്’ മാതൃകയായി

തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംസ്ഥാനത്ത് തന്നെ സുരക്ഷിതമായ സഹകരണ ബാങ്കായി മാറി. 1978-ൽ ചെറിയ തുടക്കത്തിൽ നിന്നുയർന്ന

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.