ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ എൽ.പി. വിഭാഗം പ്രഥമ ജില്ലാ തല ഹരിത വിദ്യാലയ പുരസ്കാരം ചിങ്ങപുരം,വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്

ചിങ്ങപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ ‘പരിസ്ഥിതി മിത്രം’ അവാർഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ജില്ലാതല
ഹരിത വിദ്യാലയ പുരസ്കാരം എൽ.പി വിഭാഗത്തിൽ. ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിന് ലഭിച്ചു.

കഴിഞ്ഞ അധ്യയന വർഷം നടത്തിയ ശ്രദ്ധേയമായ പരിസ്ഥിതി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത്.മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പുരസ്കാരം നാലാം ക്ലാസ് ലീഡർ എസ്. ആദിഷിന് കൈമാറി.
മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എം.രജുല അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.എം.വിനോദ് കുമാർ, ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ കെ.സി.ദിലീപ്, ജില്ലാ കമ്മറ്റി അംഗം കെ.എം. പ്രബിന,കൊയിലാണ്ടി മേഖലാ സെക്രട്ടറി എ.ബാബുരാജ്, മേഖലാ ട്രഷറർ രാധാകൃഷ്ണൻ പൊക്രാടത്ത്, വീക്കുറ്റിയിൽ രവി,മൊയ്തീൻ ഹാജി കൊയിലോത്ത്, ശ്രീനിവാസൻ കുനിയിൽ, കെ.പി.പ്രഭാകരൻ,പി.കെ.റഫീഖ്,സുഷ എളമ്പിലാട് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും,പി.ടി.എ.
വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അംഹാസ് ചാലിക്കര പ്രതിഭകളെ അനുമോദിച്ചു

Next Story

സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർ‌ണവില കുറഞ്ഞു

Latest from Local News

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്

യുഡിഎഫ് ചെങ്ങോട്ടുകാവിൽ പ്രചാരണ പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്