അകറ്റിനിര്‍ത്താം ലഹരി: ലഹരിവിരുദ്ധ നെയിംസ്ലിപ്പുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

 

കുട്ടികളില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നെയിംസ്ലിപ്പ് പുറത്തിറക്കി ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ്. നെയിംസ്ലിപ്പിന്റെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ശിവദാസന്‍ സ്ലിപ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിംസ്ലിപ്പ് വിതരണം ചെയ്യുന്നത്.

സിനിമാ താരങ്ങളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടേയും കാരിക്കേച്ചറില്‍ ലളിതമായ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ലിപ്പുകള്‍ എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് വിതരണം ചെയ്യുക. ലഹരിക്കെതിരെയും മരുന്നുകളുടെ അനാവശ്യ ഉപയോഗത്തിനെതിരെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്വീകരിച്ച് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് നെയിംസ്ലിപ്പ് പുറത്തിറക്കിയത്. ദിവസേന പല പ്രാവശ്യം ബുക്കുകള്‍ കാണുന്നത് വഴി ലഹരി വിരുദ്ധ സന്ദേശം നിരവധി തവണ കുട്ടികളിലെത്തിക്കാനും സാധിക്കും. അതിലൂടെ പുതുതലമുറയില്‍ ലഹരിയ്‌ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ വി കെ ഷിനു, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ കെ നീതു, വി എം ഹഫ്സത്ത്, ഉദ്യോഗസ്ഥരായ വി നസീഹ്, എ പ്രേമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ ബ്രത്തലൈസറുമായി കെഎസ്ഇബിയും

Next Story

ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട ബഹ്‌റൈന് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് റദ്ദാക്കി

Latest from Main News

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ

വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍

കല്‍പ്പറ്റ:ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്‌ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

‘ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്