ഹെപ്പറ്റെറ്റിസ് എ അറിയാം, പ്രതിരോധിക്കാം

ജലജന്യ രോഗങ്ങളില്‍ പ്രധാനപെട്ടതാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം/ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഈ രോഗം പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും, ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ ആറ് ആഴ്ച വരെ എടുക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ രീതികള്‍ സ്വീകരിക്കുക.

പ്രതിരോധമാര്‍ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തു കുടിക്കരുത്. പുറത്തു പോകുമ്പോള്‍ കയ്യില്‍ ശുദ്ധമായ കുടിവെള്ളം കരുതുക. ആഹാര സാധനങ്ങള്‍ പാകം ചെയ്ത് ചൂടോടെ കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിക്കുക. ഈച്ച കടക്കാതെ ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക, കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വെല്‍ക്കം ഡ്രിങ്ക് ഉണ്ടാക്കുകയാണെങ്കില്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. ആഹാരത്തിന് മുന്‍പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും രോഗീപരിചരണത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കിണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക. ആരോഗ്യ പ്രവത്തകരുടെ നിര്‍ദ്ദേശാനുസരണം കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

Leave a Reply

Your email address will not be published.

Previous Story

ബിപിഎല്‍ അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും

Next Story

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ; എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന്‍ വിടണമെന്ന കര്‍ശന നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം

Latest from Local News

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ  നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം)  പുസ്‌തക ചർച്ച  2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ