മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നതും, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നത്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയേക്കും. ഈ സാഹചര്യത്തിൽ മലയോര തീരദേശ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി. മാഹിയിലേയും കുട്ടനാട് താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം ജില്ലയിൽറെയിൽവേ ട്രാക്കിൽ മരം വീണു,ലൈനിൽ തട്ടി മരത്തിന് തീ പിടിച്ചു,തീവണ്ടി ഗതാഗതം താറുമാറായി

Next Story

അംഹാസ് ചാലിക്കര പ്രതിഭകളെ അനുമോദിച്ചു

Latest from Main News

കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ*

*കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ*   ജനറൽമെഡിസിൻ* *ഡോ ഷജിത്ത്സദാനന്ദൻ*   *സർജറിവിഭാഗം* 

ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ നാദാപുരത്ത് കോൺഗ്രസ്‌ പ്രതിഷേധം

വടകര എം.പി ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട്  5 മണിക്ക് നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌

ഷാഫിപറമ്പിൽ എംപിയെ വഴിയിൽ തടഞ്ഞ് ഡിവൈഎഫ്ഐ, റോഡിലിറങ്ങി പ്രതികരിച്ച് ഷാഫി

വടകരയില്‍ എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കി പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച്

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ