സി.പി. ഭാസ്ക്കരൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കാവുംവട്ടം പറേച്ചാൽ സി.പി. ഭാസ്ക്കരൻ്റെ നിര്യാണത്തിൽ
മുത്താമ്പി കൂട്ടം വാട്സ് ആപ് കൂട്ടായ്മ ഓൺലൈനായി അനുശോചിച്ചു. ചിത്രകാരനും സാമുഹ്യ പ്രവർത്തകനുമായ ശിവൻ മാസ്റ്റർ അനുശോചന യോഗത്തിന് തുടക്കമിട്ടു, പ്രദേശത്തെ ജന പ്രതിനിധികളായ കെ.എ.ഇന്ദിര , പി.ഫാസിൽ നടേരി, പി.ജമാൽ തുടങ്ങിയവർ സംസാരിച്ചു, മുത്താമ്പിയുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരുപാട് അംഗങ്ങൾ പ്രസംഗിച്ചു, ഷംസു ആണ്ടാറത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു, റഷീദ് മണിയോത്ത് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.