ബിപിഎല്‍ അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ നല്‍കാം.

തദ്ദേശസ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടിക ജാതിയില്‍പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ എം എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ നഗറുകള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവര്‍ അപേക്ഷയില്‍ വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടി നല്‍കണം.

ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ), ആദായനികുതി ദാതാക്കള്‍, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗമായ ടാക്സി ഒഴികെ), കൂടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടാം.

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്: 0495 2374885, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്): 0495 2374565, സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്): 0495 2374807, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്: 0496 2620253, വടകര താലൂക്ക് സപ്ലൈ ഓഫീസ്: 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്: 0495 2224030.

Leave a Reply

Your email address will not be published.

Previous Story

പി സുരേഷ് കോഴിക്കോട് എഡിഎം

Next Story

ഹെപ്പറ്റെറ്റിസ് എ അറിയാം, പ്രതിരോധിക്കാം

Latest from Local News

മലപ്പുറത്തെ നിപ ബാധയുടെ പശ്ചാത്തലത്തിൽ വയനാട്ടിലും ജാഗ്രതാ നിർദേശം

.കേരളത്തില്‍ നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത

മലബാര്‍ റിവര്‍ ഫെസ്റ്റ്: പ്രകൃതിയെ തൊട്ടറിഞ്ഞ് വനിതകളുടെ മഴനടത്തം

ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ

ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജനപ്രതിനിധികൾ നില്പ് സമരം നടത്തി

  വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ

പൂക്കാട്-മുക്കാടി ബീച്ച് റോഡ് വെള്ളക്കെട്ടില്‍

പൂക്കാട്-മുക്കാടി ബീച്ച് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് കാരണം സമീപവാസികള്‍ വലിയ ദുരിതത്തിലാണ്. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡായ ഇവിടം കാലങ്ങളായി അവഗണിക്കപ്പെട്ട്