ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട ബഹ്‌റൈന് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് റദ്ദാക്കി

കോഴിക്കോട്: ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട ബഹ്‌റൈന് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് റദ്ദാക്കി. ഓപറേഷനൽ റീസൺ എന്നാണ് യാത്ര റദ്ദാക്കാനുള്ള കാരണമായി എയർലൈൻ അധികൃതർ അറിയിച്ചത്. കോഴിക്കോട് നിന്ന് ഇന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX-474 സർവീസും റദ്ദാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ ടിക്കറ്റിന്റെ തുക പൂർണമായി തിരികെ നൽകുമെന്ന് അറിയിച്ചു
അല്ലെങ്കിൽ www.airindiaexpress.com-ലെ മാനേജ് ഓപ്ഷൻ ഉപയോഗിച്ച് ഏഴ് ദിവസം വരെ ഇതേ റൂട്ടിൽ മറ്റൊരു ദിവസത്തെ യാത്ര സൗജന്യമായി തിരഞ്ഞെടുക്കാമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലെ സർവീസുകൾക്ക് മാറ്റമുണ്ടാകില്ല എന്നും സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്നത്തെ യാത്ര മുടങ്ങിയത് പല യാത്രക്കാർക്കും ബുദ്ധിമുട്ടായി മാറി. യാത്രക്കാർ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുള്ള നാളത്തെ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയതായതാണ് വിവരം.

Leave a Reply

Your email address will not be published.