പേരാമ്പ്ര : ചാലിക്കരയിലെ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ അംഹാസ് ചാലിക്കര (അസോസി യേഷൻ ഫോർ മ്യൂച്ചൽ ഹെൽപ്പ് ആൻ്റ് സോഷ്യൽ സർവീസ് ) സമൂഹത്തിൽ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ അനുനുമോദിച്ചു. അംഹാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന സംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാശങ്കർ ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡൻ്റ് എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. 2024 ലെ കുറ്റാന്വേഷണമികവിനുള്ള DGP യുടെ ബാഡ്ജ് ഓഫ് ഹോണർ നേടിയ നാട്ടുകാരനായ കുറ്റ്യാടി പോലീസ് ഇൻസ്പെകടർ ശ്രീ കൈലാസ് നാഥ് എസ്ബി യേയും കോഴിക്കോട് പി എസ് സി, എൽ പി എസ് ടി പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിജിത്ത് കെ കെ യേയും പ്രഭാശങ്കർ സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു. 2024-25 വർഷത്തെ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മധുകൃഷ്ണൻ മാസ്റ്റർ, ലിമ പാലയാട് എന്നിവർ സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു. പ്രഫസർ ടി നാരായണൻ, എസ് കെ അസൈനാർ, എൻ ഹരിദാസ്, രാജീവൻ കുറുങ്ങോട്ട്, എം കുഞ്ഞിരാമുണ്ണി, പി വിജയൻ മാസ്റ്റർ, കെ പി ആലിക്കുട്ടി മാസ്റ്റർ, ലത്തീഫ് വെള്ളിലോട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അംഹാസ് സെക്രട്ടറി വി സത്യൻ മാസ്റ്റർ സ്വാഗതവും മുനീർ കുന്നത്ത് നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







