പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന്

പ്ലസ് വൺ (plus one) പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് (ഞായറാഴ്‌ച) പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌.

ഇതിന്റെ അടിസ്ഥാനത്തിൽ16നും 17നും പ്രവേശനം നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്ന മുഴുവൻ പേരും ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ആദ്യരണ്ട്‌ അലോട്ട്‌മെന്റുകളിലും താൽക്കാലിക പ്രവേശനത്തിന്‌ അനുമതിയുണ്ടായിരുന്നു. പ്രവേശനം നേടാതിരുന്നാൽ തുടർ നടപടികളിൽ നിന്ന് പുറത്താകും.

രണ്ടാം അലോട്ട്‌മെന്റും പൂർത്തിയായപ്പോൾ ആകെ 2,42,688 പേരാണ്‌ പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റിൽ 93,594 സീറ്റ് ശേഷിക്കുന്നുണ്ട്‌. വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. അതിനാൽ മൂന്നാം അലോട്ട്‌മെന്റിൽ കൂടുതൽ പേർക്ക്‌ പ്രവേശനം ലഭിക്കും. ഉയർന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതിനുള്ള സാധ്യതയും കൂടും. 18ന്‌ ക്ലാസ് ആരംഭിക്കും.

ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

Leave a Reply

Your email address will not be published.

Previous Story

തിക്കോടി പള്ളിക്കരയിലെ അയനിയിൽ കൃഷ്ണൻ അന്തരിച്ചു

Next Story

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ ദീപ്നിയ ഡി ബി യെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

Latest from Local News

കാരയാട് ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ അന്തരിച്ചു

കാരയാട് :ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ (78)ന്തരിച്ചു. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: ടി .സുരേഷ്(അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും

ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’ ഒരു രൂപയ്ക്ക് കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേള

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട്

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ അന്തരിച്ചു

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ