മൂടാടി പെരുതയിൽ തോട് പുതാക്കി പണിത് നീരൊഴുക്ക് സുഗമമാക്കി

മൂടാടി പെരുതയിൽ തോട് പുതാക്കി പണിത് നീരൊഴുക്ക് സുഗമമാക്കി – മൂടാടി ഗ്രാമപഞ്ചായത്തിലെ 16-13- 14 വാർസുകളിലൂടെ കടന്ന് പോകുന്ന പെരുതയിൽ തോട് മണ്ണും പാഴ്ചെടികളും നിറഞ്ഞും കൈയേറ്റം മൂലവും വെള്ളം ഒഴുകാതെ നാശത്തിൻ്റ വക്കിലായിരുന്നു – ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപയുടെ എസ്റ്റി മേറ്റ് തയാറാക്കി തോട് നവീകരണം സാധ്യമാക്കി – ഇതോടെ ഈ ഭാഗത്തെ മഴക്കാലത്തെ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാൻ കഴിഞ്ഞു. തോടിന് സ്ലാബിട്ടതിനാൽ യാത്ര സൗകര്യ വും ഉണ്ടാക്കാൻ കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ തോട് നാടിന് സമർപ്പിച്ചു – വാർഡ് മെമ്പർ സുമതി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ .പി.കെ. ബാലൻ എന്നിവർ സംസാരിച്ചു. പി.വി.ഗംഗാധരൻ സ്വഗതവു വി.കെ. കമല നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.