സുജാത ശ്രീപദത്തിന് ചങ്ങമ്പുഴ കഥാപുരസ്കാരം

പ്രശസ്ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ചങ്ങമ്പുഴ അനുസ്മരണ സമിതി ഏർപ്പെടുത്തിയ ചങ്ങമ്പുഴ കഥാപുരസ്കാരത്തിന് എഴുത്തുകാരി സുജാത ശ്രീപദം അർഹയായി. “റിങ്ടോൺ” എന്ന കഥയ്ക്കാണ് പുരസ്കാരം. ചങ്ങമ്പുഴയുടെ ചരമദിനമായ ജൂൺ 17 ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന ചങ്ങമ്പുഴ അനുസ്മരണ സാഹിത്യ സംഗമത്തിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ സുജാത ശ്രീപദത്തിന് പുരസ്കാരം സമ്മാനിക്കും. തൃശൂർ സ്വദേശിനിയായ സുജാത ശ്രീപദം എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ മലപ്പുറം എൻഫോഴ്സ്മെന്റ് ഓഫീസറായി ജോലി ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് സ്ഥിരതാമസം.

Leave a Reply

Your email address will not be published.