മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം 16ന്

കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ നിര്‍മിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ 16ന് വൈകിട്ട് 5.30ന് സിവില്‍ സ്റ്റേഷന് സമീപം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.

കോഴിക്കോട് സൗത്ത്, നോര്‍ത്ത് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്റെ മാനാഞ്ചിറ-മലാപറമ്പ് ഭാഗത്തെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.