കോഴിക്കോട് നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിൽ നടപടിയെടുക്കാത്ത കോർപ്പറേഷൻ അധികാരികളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിയിറക്കി പ്രതിഷേധിച്ചു. എൽ.ഐ.സി കോർണറിൽ നടന്ന പരിപാടിയിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ പി പ്രകാശ് ബാബു അധ്യക്ഷം വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണൻ എം സുരേഷ് ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത് ,എം. ജഗന്നാഥൻ എന്നിവർ പങ്കെടുത്തു.
