അത്തോളി : ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ” 2 മില്ല്യൺ പ്ലഡ്ജ് ” പരിപാടിയുടെ അത്തോളി പഞ്ചായത്ത് തല കൺവെൻഷൻ കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷരായ സുനീഷ് നടുവിലയിൽ എ.എം സരിത, ബ്ലാക്ക് മെമ്പർമാരാം സുധ കാപ്പിൽ, ബിന്ദു മഠത്തിൽ പഞ്ചായത്തംഗം എ.എം വേലായുധൻ, സി.ഡി എസ് ചെയർപേഴ്‌സൺ വിജില സന്തോഷ് , (എക്സൈസ് ഓഫീസർ സുരേഷ് ബാബു, എം.സി. സോജൻ , എച്ച്ഐ രതീഷ്, സുനിൽ കൊളക്കാട്, ടി. മുരളി മാസ്റ്റർ, സി.എം സത്യൻ, അസീസ് കൂമുള്ളി, പത്മ ഗിരീഷ്, അബു മാസ്റ്റർ, രാജേഷ് കൂട്ടാക്കിൽ, ഗോപാലൻ കൊല്ലോത്ത് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ് സ്വാഗതവും അസി. സെക്രട്ടറി കെ.രാജേഷ് നന്ദിയും പറഞ്ഞു. 26 ന് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പ്രതിജ്ഞ നടത്താൻ കൺവെൻഷൻ തീരുമാനിച്ചു
Latest from Local News
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര് ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല് 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്
പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ പ്ലസ് വൺ വിദ്യാർത്ഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ചോറോട് ഹയർ സെക്കൻഡറി
കൊയിലാണ്ടി പയറ്റു വളപ്പില് ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല് ഫെബ്രുവരി രണ്ടു വരെ ആഘോഷിക്കും. 26ന് നാഗ പ്രതിഷ്ഠാ







