സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂരിൻ്റെ നേതൃത്തിൽ അനുമോദന സദസ്സും, ലഹരി വിരുദ്ധ ക്ലാസും നടത്തി

സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂരിൻ്റെ നേതൃത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയികളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിക്കലും, ലഹരിവിരുദ്ധ ക്ലാസും നടത്തി. കളിക്കൂട്ടം ഗ്രന്ഥശാലയിൽ വെച്ച്നടന്ന പരിപാടി വാർഡ് മെമ്പർ അമൽസരാഗ ഉദ്ഘാടനം ചെയ്തു. വടകര അസി: എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി.കെ ലഹരി വിരുദ്ധ ക്ലാസ് എടുത്തു. എം.എൻ.വേണുഗോപാൽ, സുനിൽകുമാർ, രാജൻ നടുവത്തൂർ, ടി.കെ. ഗോപാലൻ, ബാബു പി.പി എന്നിവർ സംസാരിച്ചു. തുടർന്ന്
“അഖിലൻ്റെ സൂത്രവാക്യം” എന്ന ഷോർട്ട് ഫിലിമും, പി സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബവും, ഒ.കെ. സുരേഷ് രചനയും സംവിധാനവും നിർവഹിച്ച “നേര് ” എന്ന സംഗിത ആൽബവും പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published.