ചേളന്നൂർ :ഇച്ചന്നൂർ അങ്കണവാടി ടീച്ചറെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നു നാഷണൽ മഹിളാ ജനതാദൾ ചേളന്നൂർ പഞ്ചായത്ത് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. യാതൊരു തെറ്റും ചെയ്യാത്ത ടീച്ചറെ ശിക്ഷാ നടപടിയുടെ ഭാഗമെന്നോണം സ്ഥലം മാറ്റിയതിന്റെ ഭാഗമായി മാനസികമായി പ്രയാസം തോന്നിയതിനാലാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരായി നടപടികൾ സ്വീകരിക്കണം. ഗ്രാമ പഞ്ചായത്ത് മെമ്പർ വി. പി. സത്യഭാമ യോഗം ഉദ്ഘാടനം ചെയ്തു. എം. ശ്രീജ അധ്യക്ഷത വഹിച്ചു.കെ. സുജാത, ചിഞ്ചു ശ്രീജിത്ത്, എം. ബീന, നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ്കുമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്
നടുവത്തൂർ പഴയനമീത്തൽ ദേവി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ (എളാട്ടേരി ). മക്കൾ : രാമകൃഷ്ണൻ ( മുൻ
മുചുകുന്ന് നടുവിലക്കണ്ടി പാർവ്വതി അമ്മ (93) ( ചൂരക്കാട്ട്) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞികൃഷൻനായർ. മകൾ : ശാരദ. മരുമകൻ
ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്
ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്







