ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് അലോട്മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന 93,000ൽ പരം സീറ്റുകളിലേക്കാണ് മൂന്നാം അലോട്മെന്റ്. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന വിവിധ സംവരണ സീറ്റുകൾ അടക്കം ജനറൽ വിഭാഗത്തിലേക്കു മാറ്റിയാണ് അലോട്മെന്റ് നൽകുക. പട്ടിക വിഭാഗങ്ങൾക്കുള്ള സീറ്റുകളും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിനുമുള്ള സീറ്റുകളുമാണ് കൂടുതലായും അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. നാളത്തെ അലോട്മെന്റിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിന് പിന്നീട് സപ്ലിമെന്ററി അലോട്മെന്റ് ഉണ്ടാകും.

മൂന്നാം അലോട്മെന്റിനു ശേഷം എല്ലാവരും സ്‌ഥിര പ്രവേശനമാണ് നേടേണ്ടത്. പ്രവേശനം നേടാത്തവർ ഏകജാലക പ്രവേശന നടപടികളിൽ നിന്നു പുറത്താകും. എന്നാൽ ഇവർക്ക് പിന്നീട്  എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടസീറ്റുകളിലും അൺ എയ്‌ഡഡ് സ്കൂളുകളിലും പ്രവേശനം നേടാൻ കഴിയും

നാളെ വൈകിട്ടോടെ പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം 16,17 തീയതികളിൽ പ്രവേശനം നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Leave a Reply

Your email address will not be published.

Previous Story

മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും

Next Story

നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനിയമനം

Latest from Local News

കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

  കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് ബാലുശ്ശേരിയിൽ

ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് രാവിലെ 9 മണിക്ക്