ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് 

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കോഴിക്കോട്, ജില്ലയിൽ റെഡ് അലേർട്ട്  ആയതിനാൽ ഇന്ന് 14 – 06 – 2025 വൈകുന്നേരം 03.30 ന് റെഡ് അലെർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലെർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
24 മണിക്കൂറിലധികം മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ,എല്ലാ തരത്തിലുള്ള മണ്ണെടുക്കൽ, ഖനനം കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കർശനമായും നിർത്തിവെച്ച് ഉത്തരവാകുന്നു. ജില്ലയിൽ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം
മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്.

Leave a Reply

Your email address will not be published.

Previous Story

അങ്കണവാടി ടീച്ചറെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം

Next Story

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Latest from Main News

തെരുവ് നായ അക്രമണത്തിന് എതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

  ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന