എൻ.വി. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

കൊയിലാണ്ടി : ജനാധിപത്യ വേദി നിർവാഹക സമിതിയംഗവും എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ എൻ.വി.ബാലകൃഷ്ണനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ ജനാധിപത്യവേദി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളിൽ വെള്ളം ചേർക്കുന്ന സി പി എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്ന എൻ.വി ബാലകൃഷ്ണൻ്റെ പോസ്റ്റിനെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യപരമായ രാഷ്ട്രീയ വിമർശനത്തപ്പോലും അസഹിഷ്ണുതയോടെ
സമീപിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന പിണറായി സർക്കാരിന്റെ ലജ്ജാകരമായ നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് ജനാധിപത്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ, അഡ്വ.സി. ലാൽ കിഷോർ, എ.മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.