പീരുമേടിന് സമീപം വനത്തിനുള്ളിൽ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പൊലീസ്

പീരുമേടിന് സമീപം വനത്തിനുള്ളിൽ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ആദിവാസി വിഭാഗത്തിൽപ്പെട്ട സീത (54) വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ച് മരിച്ചതാണെന്നായിരുന്നു സീതയുടെ ഭർത്താവ് ബിനു പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോ‌ർട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് കാട്ടാന ആക്രമിച്ചുവെന്ന് പറഞ്ഞാണ് ബിനുവും രണ്ട് മക്കളും ചേർന്ന് സീതയെ വനംവകുപ്പിന്റെ വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും സീത മരിച്ചിരുന്നു. വനംവകുപ്പിന്റെ പരിശോധനയിൽ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആശുപത്രി അധികൃതർ വീട്ടമ്മയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സീതയുടെ ശരീരത്തിൽ വന്യമൃഗങ്ങൾ ആക്രമിച്ചതിന്റെ സൂചനകൾ ഇല്ലായിരുന്നു. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്നതിന്റെ പാടുകൾ ഉണ്ട്. തലയിൽ മൂന്ന് മാരകമായ പരിക്കുകൾ ഉണ്ടായിരുന്നു. ഇതിൽ വലതുഭാഗത്തെയും ഇടതുഭാഗത്തെയും പരിക്കുകൾ കൈകൊണ്ട് ശക്തിയായി പിടിച്ച് മരം പോലുള്ള പ്രതലത്തിൽ ഇടിപ്പിച്ചതിൽ നിന്നുണ്ടായതാണെന്നാണ് പോസ്റ്റുമോർട്ടത്തിലുള്ളത്. തലയ്ക്ക് പിന്നിലെ പരിക്ക് നാലടിയോളം താഴ്‌ചയുള്ള ഭാഗത്തേയ്ക്ക് വീഴുകയും തുടർന്ന് പാറപോലുള്ള പ്രതലത്തിൽ ഇടിച്ചതിന്റേതുമാണെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കുന്നു. കഴുത്തിൽ ശക്തിയായി അമർത്തി ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മുഖത്ത് അടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. കാലിൽ പിടിച്ച് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ട്. നാഭിക്ക് തൊഴിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

13ഉം 14ഉം വയസുള്ള മക്കൾ കാട്ടാന ആക്രമണം കണ്ടില്ലെന്നായിരുന്നു ബിനു പൊലീസിനോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. സീത മുന്നിൽ നടന്നുപോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പുറകെ വന്ന തന്നെ കാട്ടാന എടുത്തെറിഞ്ഞുവെന്നും ഇയാൾ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയാണെന്നതിൽ ഉറച്ചുനിൽക്കുകയാണ് ബിനു.

Leave a Reply

Your email address will not be published.

Previous Story

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങൾ പ്രകാശം ചെയ്തു

Next Story

മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 30 ലേയ്ക്ക് നീട്ടി

Latest from Main News

വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍

കല്‍പ്പറ്റ:ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്‌ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

‘ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.