ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പുതിയ ബഹുനില കെട്ടിടം അവസാനഘട്ടത്തിലേക്ക്

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിർമിച്ചിരിക്കുന്ന പുതിയ കെട്ടിടം അവസാനഘട്ട നിർമ്മാണത്തിലേക്ക് കടക്കുകയാണ്. 3167.29 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള ഈ ബഹുനില കെട്ടിടത്തോടൊപ്പം നിലവിലെ കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചിരിക്കുന്ന വെർട്ടിക്കൽ ബ്ലോക്കും ഉൾപ്പെടെ, പുതിയ കെട്ടിടം ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ പുരോഗതിയാണ് വരുത്താൻ പോകുന്നത്. 23.20 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ആശുപത്രിയിൽ നിലവിൽ 13 ഓളം ഡോക്ടർമാരാണ് ഉള്ളത്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിരുന്നെങ്കിലും ആവശ്യമായ ഐസിയു, കാഷ്വാലിറ്റി തുടങ്ങിയ പ്രധാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ കൺസ്ട്രക്ഷൻ കമ്പനിയാണ് കെട്ടിട നിർമ്മാണ കരാർ എടുത്തത്.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാഷ്വാലിറ്റി, എക്സാമിനേഷൻ റൂം, മൈനർ ഒ ടി, റിക്കവറി, ഡ്രസ്സിംഗ് ഇഞ്ചക്ഷൻ റൂം, ജനറൽ ഒ പി, ജനറൽ സർജറി ഒ പി, പി എം ആർ ഒ പി, കൺസൾട്ടിംഗ് റൂം, പ്ലാസ്റ്റർ റൂം, മെഡിക്കൽ റെക്കോർഡ്സ് റൂം, പോലീസ് കിയോസ്ക്, ശുചിമുറി എന്നീ സൗകര്യങ്ങളും ഒന്നാം നിലയിൽ ഗൈനക്ക് ഒ ടി, സെപ്റ്റിക് ഒ ടി, പേഷ്യന്റ് പ്രിപ്പറേഷൻ റൂം, ബേബി പ്രിപ്പറേഷൻ റൂം, ഡോക്ടർമാരുടെയും, നേഴ്സമാരുടെയും വിശ്രമമുറി, ലേബർ വാർഡ്, എൻ ഐ സി യു, പോസ്റ്റ് ഒ പി ഐസിയു, പ്രീ നാറ്റൽ പോസ്റ്റ് നാറ്റൽ വാർഡുകൾ, അൾട്രാസൗണ്ട് റൂം, ഗൈനക്ക് ഒ പി എന്നിവയും രണ്ടാം നിലയിൽ ഓർത്തോ ഒ ടി, ജനറൽ സർജറി ഒ ടി, പ്രിപ്പറേഷൻ ഹോൾഡിങ് റൂം, റിക്കവറി, നഴ്സസ് ലോഞ്ച്, ഡോക്ടർസ് ലോഞ്ച്, ഡ്യൂട്ടി നേഴ്സ് റൂം, ഡ്യൂട്ടി ഡോക്ടർ റൂം, സർജിക്കൽ ഐസിയു, എം ഐ സി യു വാർഡ് എന്നിവയും  മൂന്നാം നിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ പുരുഷന വാർഡുകൾ, നഴ്സ് റൂം, ശുചിമുറി എന്നിവയും ഉണ്ട്. ഇതുകൂടാതെ നിലവിലുള്ള കെട്ടിടത്തിന്ന് മുകളിലായി പണിതിരിക്കുന്ന വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്,ഐസൊലേഷൻ വാർഡ്, എച്ച് ഡി യു (ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക്) വാർഡുകൾ,സി എസ് എസ് ഡി,ലബോറട്ടറി എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക.

മലയോരമേഖലയിലെയും ബാലുശ്ശേരിയിലെയും, പനങ്ങാട്, ഉണ്ണികുളം, നന്മണ്ട, പൂനൂർ, കൂരാച്ചുണ്ട്, ഉള്ളിയേരി, കക്കോടി, കോട്ടൂർ എന്നിവിടങ്ങളിലെ ജനങ്ങൾ യാത്രാസൗകര്യം കൂടുതലായി ഉള്ളതിനാലും വലിയ രീതിയിൽ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രി. ആശുപത്രിയിൽ നിർമ്മാണ പ്രവർത്തികൾ 90% പൂർത്തിയായി എന്നും പുതിയ കെട്ടിടത്തിന്റെ വരവോടെ ആധുനിക സൗകര്യങ്ങൾ ഉള്ള ആരോഗ്യപരിപാലന കേന്ദ്രമായി ആശുപത്രി മാറുമെന്നും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ആലംകോട് സുരേഷ് ബാബു പറഞ്ഞു.

ജൂണിൽ പ്രവർത്തി പൂർത്തീകരിക്കും – കെ എം സച്ചിൻ ദേവ്, ബാലുശ്ശേരി എംഎൽഎ

കിഫ്ബി പദ്ധതിയിലൂടെ വിശാല സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടമാണ് ബലുശ്ശേരി താലൂക് ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്നത്. 2025 ജൂൺ മാസത്തോടെ പ്രവർത്തി പൂർത്തീകരിക്കാൻ കഴിയും. ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ഇത് സഹായകരമാവും.

 

Leave a Reply

Your email address will not be published.

Previous Story

വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നീട്ടി

Next Story

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങൾ പ്രകാശം ചെയ്തു

Latest from Local News

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ