സ്വകാര്യ ലാബിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടത്തിപ്പുകാരന്‍ പിടിയില്‍

കുറ്റ്യാടി: സ്വകാര്യ ലാബിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടത്തിപ്പുകാരന്‍ പിടിയില്‍. കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബിന്റെ ഉടമയുടെ സഹോദരനായ അസ്ലമാണ് പിടിയിലായത്. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.

ലാബിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ അരീക്കര ലാബിലെ കൂടാതെ സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളും താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയപ്പോഴാണ് ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. യുവതിയുടെ നിലവിളികേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയായിരുന്നു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലമാണ് മൊബൈല്‍ ക്യാമറയുമായി എത്തിയത് എന്ന് മനസ്സിലായത്. നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published.

Previous Story

ജി. വി. എച്ച്.എസ്. എസ്.അത്തോളി രക്തദാന ബോധവത്കരണ ക്ലാസ്സ്‌ നടത്തി

Next Story

ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞ് വെച്ചതാണെന്ന് മന്ത്രി വി ശിവൻകുട്ടി

Latest from Local News

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് ബാലുശ്ശേരിയിൽ

ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് രാവിലെ 9 മണിക്ക്

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്