പാലക്കാട് പ്രേംരാജിന്റെ 50 വർഷത്തെ സംഗീത ജീവിതത്തിന് കൊയിലാണ്ടിയുടെ ആദരം ‘പ്രേമസംഗീതം 2025’ ജൂൺ 21 ശനിയാഴ്ച

പാലക്കാട് പ്രേംരാജിന്റെ 50 വർഷത്തെ സംഗീത ജീവിതത്തിന് കൊയിലാണ്ടിയുടെ ആദരം “പ്രേമസംഗീതം 2025” ജൂൺ 21 ശനിയാഴ്ച 3 മണി മുതൽ
കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ. പാലക്കാട് ജില്ലയിലെ അകത്തേത്തറയിലാണ് പാലക്കാട് പ്രേംരാജ് ജനിച്ചത്. പാലക്കാട് ചെമ്പെ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷൺ കഴിഞ്ഞ് 1974 ൽ കൊയിലാണ്ടി വാസുദേവാശ്രമം ഹൈസ്ക്കൂളിലെ സംഗീത അദ്ധ്യാപകനായി സേവനം തുടങ്ങി.

സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട രാഷ്ട്രീയ-സാമൂഹ്യ നടകങ്ങളിൽ നാടക ഗാനങ്ങൾക്ക് വലിയ പ്രധാന്യമുണ്ടായിരുന്ന കാലത്ത് കൊയിലാണ്ടിയിലേയും പരിസര പ്രദേശങ്ങളിലേയും കലാസമിതികളുടെയും തിയറ്ററുകളുടെയും നാടകഗാനങ്ങൾക്ക് ഏതാണ്ട് മുഴുവനായും സംഗീതം നൽകിയത് പാലക്കാട് പ്രേംരാജ് ആയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വേദി ഒരുക്കി, നിലത്തിരുന്ന് കലാപരിപാടികൾ ആസ്വദിച്ചിരുന്ന കാലത്ത് നൃത്തനൃത്ത്യങ്ങൾക്കും സംഗീതശില്‌പങ്ങൾക്കും സംഗീതം പ്രേമൻ മാഷിന്റേതായിരുന്നു. കലാപ്രവർത്തനം ഒരു സപര്യയായി കൊണ്ടു നടന്ന അനേകം കലാകാരന്മാർക്കൊപ്പം മാഷും സാമൂഹ്യ രംഗത്ത് സംഗീതം കൊണ്ട് നിറഞ്ഞുനിന്നു.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് അടുത്തൂൺ പറ്റിയിട്ടും ഇന്നും സംഗീത അദ്ധ്യാപകനായി തുടരുകയാണ് മാഷ്. സംഗീതവും കലയും പണസമ്പാദനത്തിനുള്ള ഉപാധിയായി മാറുമ്പോഴും ധനാഗമ മാർഗ്ഗം എന്ന നിലയില്ലാതെ സാമൂഹ്യ സേവനം എന്ന നിലയിൽ സംഗീതത്തെ കാണുന്നുണ്ട് പ്രേമൻ മാഷ്. തന്റെ വിദ്യാർത്ഥികളിൽ, സൗഹൃദ ബന്ധങ്ങളിൽ സ്നേഹമസൃണമായ പെരുമാറ്റം കൊണ്ട് ഹൃദയത്തിൽ തന്നെയാണ് മാഷിനെ എല്ലാവരും സൂക്ഷിക്കുന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ്, മാഷിന്റെ സംഗീത സ്ഥാപമായ മലരി കലാമന്ദിരത്തിലെ പഠിതാക്കളും ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടിലെ സംഗീത തൽപരരായ പ്രവർത്തകരും ചേർന്ന് രൂപീകരിച്ച MusiQ എന്ന സംഘടന, സംഗീത ജീവിതത്തിൽ 50 വർഷം കഴിയുന്ന പ്രേമൻ മാഷിന് കൊയിലാണ്ടിയുടെ ആദരവ് നൽകണം എന്ന് ആലോചിക്കുന്നത്.

തുടർന്ന് സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള എല്ലാവരെയും സംഗീതജ്ഞരെയും വിളിച്ചു ചേർത്ത് സംഘാടക സമിതി രൂപീകരിച്ചു. രാജു മാസ്റ്റർ (ചെയർമാൻ) എൻ.കെ മുരളി (ജനറൽ കൺവീനർ) എൻ.വി മുരളി (ട്രെഷറർ) കരുണൻ മാസ്റ്റർ കൊടക്കാട്, സാബു പി.എം. (വൈസ് ചെയർമാന്മാർ ) സനൽ മാസ്റ്റർ (ജോ. കൺവീനർ) ചന്ദ്രൻ കാർത്തിക (പ്രോഗ്രാം കമ്മിറ്റി കൺവീനർ) രാജേഷ് ടി.കെ. അഡ്വ. കെ.ടി ശ്രീനിവാസൻ, കെ.ശാന്ത, സുമേഷ് കെ.കെ, സായി പ്രസാദ്, ചന്ദ്രശേഖരൻ റോട്ടറി ക്ലബ്, ഗീതാഞ്ജലി, റോഷ്നി, ശ്രീകുമാർ, പി.ടി. ശിവൻ എന്നിവർ സബ് കമ്മിറ്റി ഭാരവാഹികളും ആയിട്ടുള്ള 42 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി ‘പ്രേമസംഗീതം’ എന്ന പേരിൽ ആദവ് പരിപാടി സംഘടിപ്പിച്ച് പ്രവർത്തനം നടത്തിവരികയാണ്.

ലോക സംഗിത ദിനമായ ജൂൺ 21 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് സംഗീത കച്ചേരി, മ്യൂസിക്കൽ ഫ്യൂഷൻ, സ്വാഗതഗാനം എന്നീ ഇനങ്ങൾ ഉൾപ്പെട്ട “ജഗദാനന്ദം” സംഗീത വൈഖരിയോടുകൂടി പരിപാടികൾ ആരംഭിക്കും. ചന്ദ്രൻ കാർത്തിക ഗാനരചനയും സത്യൻ മേപ്പയ്യൂർ, സുനിൽ തിരുവങ്ങൂർ എന്നിവർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

4.30. ന് ആദരവ് ചടങ്ങ് ബഹുമാനപ്പെട്ട എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും. പ്രിയ ഗായകൻ ശ്രി. ജി. വേണുഗോപാൽ ഉപഹാര സമർപ്പണം നിർവ്വഹിക്കും. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ആദര സന്ദേശം കൊണ്ട് സാന്നിധ്യമറിയിക്കും. പ്രേമൻ മാഷിന്റെ ശിഷ്യന്മാരെ പ്രതിനിധീകരിച്ച് അഡ്വ. കെ.പ്രവീൺ കുമാർ ഗുരു സ്മരണ നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കേപ്പാട്ട്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷീബ മലയിൽ, സാഹിത്യകാരൻ ശ്രീ. യു.കെ.കുമാരൻ എന്നിവർ മുഖ്യ അതിഥികളാവും. തുടർന്ന് പ്രിയ ഗായകൻ ശ്രീ ജി.വേണുഗോപാലും മകൻ ശ്രീ. അരവിന്ദ് വേണുഗോപാലും നയിക്കുന്ന ഗാനമേള അരങ്ങേറും. കൊയിലാണ്ടി നഗരസഭ ടൗൺഹാളിലാണ് പരിപാടികൾ നടക്കുക.

പങ്കെടുത്തവർ
എൻ.കെ.മുരളി
കരുണൻ കൊടക്കാട്
സാബു പി.എം
ചന്ദ്രൻ കാർത്തിക
എൻ.വി മുരളി

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം കുനിയിൽ മുഹമ്മദ് അന്തരിച്ചു

Next Story

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന വിവരം തെളിവുസഹിതം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി

Latest from Local News

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് ബാലുശ്ശേരിയിൽ

ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് രാവിലെ 9 മണിക്ക്

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം